മഹാപ്രളയം ഒന്നാം വാർഷികം
ഓർമ്മചെപ്പ്
ആരോട് പറഞ്ഞിടുമെൻ ആത്മസങ്കടങ്ങൾ
ഹരിത മനോഹരമാം എൻ ശരീരത്തെ
ചുട്ട് പ്പൊള്ളിക്കു മീ തലമുറയോടോ?
കഴിയുന്നില്ലെനിക്കിത് ഏറെ സഹിക്കുവാനായി
എന്നാൽ ആ കുന്നില്ല എൻ ഓ മന കുഞ്ഞിനെ നോവിക്കുവാൻ
അരുതരുതെന്ന് ഏറെ പറഞ്ഞു ഞാൻ എന്നാലും
എന്റെ ഉണ്ണി
അഹന്തതൻ തേരിലെറി ഏറെയെറെ
ഓടിയകന്നെന്നിൽ നിന്നും
ആകുന്നിലെ നിക്കിത് താങ്ങുവാൻ
ക്ഷമിക്കുവാൻ !
ഉണ്ണിയെ വേദനിപ്പിക്കാനും വയ്യ എന്നാലും
ആവതില്ല ഈ സൗന്ദര്യത്തെ
ഒഴുക്കിലാഴ്ത്തുവാൻ
ക്ഷമിക്കുകയെൻ ഉണ്ണി ഈ അമ്മയോട്
നിൻ നന്മയ്ക്കായി ഈ വേദന ഞാൻ നിനക്കേകുന്നു മകനെ !!!!!!!
